Saturday 25 October 2014

SACHIN


വികാര നിർഭരാമായ സച്ചിന്റെ വിടവാങ്ങൽ  പ്രസംഗം.

 

പ്രിയ സുഹൃത്തുക്കളേ,  


ഏറെ വികാരാധീനനായാണു ഞാൻ  നിങ്ങള്ക്കു മുന്നിൽ നില്ക്കുന്നത്.

 22 യാർഡിനിടയ്ക്കുള്ള എന്റെ 24  വര്ഷത്തെ ജീവിതം അവസാനത്തിലെത്തിയിരിക്കുന്നുവെന്നതു വിശ്വസിക്കാൻ  പ്രയാസം.. എന്നെ ഇവിടെ എത്തിക്കാൻ  സഹായിച്ച എല്ലാവരും ഏറെ നന്ദി. കുറച്ചു പേരുകൾ എന്റെ കൈയിലുണ്ട്. ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..

 

പിതാവ്

 

ആദ്യം അച്ഛൻ .., 1999ൽ അച്ഛൻ  എന്നെ വിട്ടുപോയി. അദ്ദേഹമായിരുന്നു എന്റെ കരിയറിന്റെ വഴികാട്ടി. കുറുക്കുവഴികൾ തേടാതെ സ്വപ്നങ്ങൾ കീഴടക്കാൻ  അദ്ദേഹം എനിക്ക് ആവോളം സ്വാതന്ത്ര്യംതന്നു. നല്ലൊരു മനുഷ്യനാവാൻ  എന്നെ പഠിപ്പിച്ചു.

 

അമ്മ

 

എന്റെ അമ്മ.., എന്നെപ്പോലെ ഒരു വികൃതിപ്പയ്യനെ എങ്ങനെ അമ്മ കൈകാര്യംചെയ്തെന്ന് എനിക്കറിയില്ല. എന്റെ ആരോഗ്യത്തിൽ അമ്മ ഏറെ ശ്രദ്ധാലുവായിരുന്നു. ഞാൻ  കളി തുടങ്ങും       മുൻപേ  പ്രാര്ഥനകളുമായി അമ്മ എന്നോടൊപ്പമുണ്ടായിരുന്നു. ആ പ്രാര്ഥനകളാണ് എനിക്കു കരുത്തേകിയത്.

 

അമ്മാവനും അമ്മായിയും

 

സ്കൂൾ ഏറെ ദൂരത്തായിരുന്നതിനാൽ പഠനകാലത്ത് ഞാൻ  അമ്മായിക്കും അമ്മാവനുമൊപ്പമായിരുന്നു. അവര്ക്കു ഞാൻ  മകനെപ്പോലെയായിരുന്നു. അവർ എനിക്കു നല്ല ഭക്ഷണം തന്നു.. കളിക്കാൻ  എനിക്ക് ആരോഗ്യം തന്നു.

 

സഹോദരന്മാരും സഹോദരിയും

 

എന്റെ ഇളയ സഹോദരൻ  നിതിന്.. നിതിൻ  പറയുമായിരുന്നു നീ ചെയ്യുന്നതെല്ലാം ശരിയാണെന്ന്. എനിക്ക് നിന്നിൽ ഉറച്ച ബോധ്യമുണ്ട്..

എനിക്ക് ആദ്യം ഒരു ബാറ്റ് സമ്മാനിച്ചത് സഹോദരി സവിതയായിരുന്നു. ഒരു കാശ്മീരി വില്ലോ ബാറ്റ്. ഞാൻ  ബാറ്റ് ചെയ്യുമ്പോൾ അവൾ ഉപവസിക്കുമായിരുന്നു.

അജിത്ത്……….. അവനെക്കുറിച്ച് എന്തു പറയണമെന്ന് എനിക്കറിയില്ല. എല്ലാറ്റിന്റെയും തുടക്കം 14 വയസിലാണ്. അന്നാണ്. രമാകാന്ത് അച്ഛരേക്കർ സാറിനടുത്തേക്ക് അവൻ  എന്നെ കൊണ്ടുപോകുന്നത്. എന്റെ ജീവിതം മാറുന്നത്. ഇന്നലെ രാത്രിപോലും എന്നെ വിളിച്ചു.. ഇന്നലെ ഒട്ടായതിനെക്കുറിച്ചെല്ലാം സംസാരിച്ചു. എന്റെ ബാറ്റിങ് സംബന്ധിച്ച് ഞങ്ങൾ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ എന്നെ ഏറെ സഹായിച്ചു. അതില്ലായിരുന്നെങ്കിൽ ഞാനൊരു ശരാശരി ക്രിക്കറ്ററായിരുന്നേനെ.

 

 

 

ഭാര്യ അഞ്ജലി, മക്കൾ

 

1990ൽ അഞ്ജലിയെ കാണുന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സംഭവം. ഒരു ഡോക്ടറായ അഞ്ജലിക്കു മുന്നിൽ വലിയൊരു കരിയറുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാൻ  കളി തുടരാനായിരുന്നു അഞ്ജലിയുടെ തീരുമാനം മക്കളുടെ കാര്യങ്ങൾ നോക്കിയത് അവളാണ്. ഞാൻ  പറഞ്ഞ മണ്ടത്തരങ്ങൾ സഹിച്ചതിനു നന്ദി..!

 

ജീവിതത്തിലെ രണ്ട് അമൂല്യ രത്നങ്ങൾ.. സാറയും അര്ജുനും.. അവരുടെ നിരവധി പിറന്നാളുകളും അവധി ദിനങ്ങളും എനിക്കു നഷ്ടമായിട്ടുണ്ട്.. കഴിഞ്ഞ 14 - 16 വര്ഷമായി ഞാൻ  അധികനേരം അവര്ക്കൊപ്പമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം.. പക്ഷ, ഞാൻ  ഉറപ്പുതരുന്നു. വരുന്ന 16 വര്ഷം ഞാൻ  ഒപ്പമുണ്ടാകും..!

 

ഭാര്യാ സഹോദരങ്ങൾ

 

നിരവധി കാര്യങ്ങൾ ഞങ്ങൾ ചര്ച്ചചെയ്തിട്ടുണ്ട്. അവർ ചെയ്ത ഏറ്റവും പ്രധാന കാര്യം അഞ്ജലിയെ വിവാഹം ചെയ്യാൻ  അനുവദിച്ചതാണ്.

 

സുഹൃത്തുക്കൾ

 

കഴിഞ്ഞ 24 വര്ഷമായി എന്റെ സുഹൃത്തുക്കൾ എനിക്കായി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സമ്മര്ദങ്ങളുടെ സമയത്ത് അവർ എനിക്കൊപ്പം നിന്നു. പരുക്കേറ്റ നേരങ്ങളിൽ പുലര്ച്ചെ മൂന്നു മണിക്കുപോലും അവർ എന്റെ കൂടെനിന്നു. എനിക്കൊപ്പം നിന്നതിൻ  അകമഴിഞ്ഞ നന്ദി.

 

ഗുരു

 

11 വയസിലാണ് എന്റെ കരിയർ ആരംഭിച്ചത്. അച്ഛരേക്കർ സർ ഗ്യാലറിയിലെ സ്റ്റാന്ഡില്നില്ക്കുന്നത് എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്കൂട്ടറുമായി പോയി ദിവസം രണ്ടു മാച്ചെങ്കിലും ഞാൻ  കളിച്ചു. ഞാൻ  കളിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ലാഘവത്തോടെ അദ്ദേഹം ഒരിക്കലും നന്നായി കളിച്ചുവെന്ന് എന്നോടു പറഞ്ഞിട്ടില്ല. കാരണം, എന്നെ സ്വയം സംതൃപ്തനാക്കാൻ  അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

 

ബിസിസിഐ

 

ഇവിടെ, മുംബൈയിലാണ് ഞാൻ  എന്റെ കരിയർ തുടങ്ങിയത്. ന്യൂസിലാന്റിൽ നിന്ന് പുലര്ച്ചെ നാലു മണിക്ക് വിമാനമിറങ്ങി രാവിലെ രഞ്ജിയിൽ കളിച്ചതോര്ക്കുന്നു. ബിസിസിഐ തുടക്കം മുതൽ എനിക്കൊപ്പമായിരുന്നു. സെലക്ടേഴ്സിൻ  നന്ദി. ഞാൻ  നന്നായി പരിഗണിക്കപ്പെടുന്നു എന്നുറപ്പു വരുത്താൻ  നിങ്ങളെന്നും എനിക്കൊപ്പമുണ്ടായിരുന്നു.

 

സഹപ്രവര്ത്തകർ

 

എനിക്കൊപ്പം കളിച്ച എല്ലാ മുതിര്ന്ന ക്രിക്കറ്റ് താരങ്ങള്ക്കും നന്ദി. രാഹുലിനെയും വിവിഎസിനെയും സൌരവിനെയും സ്ക്രീനിൽ കാണാം. അനിൽ ഇവിടില്ല. എല്ലാ കോച്ചുമാരും. എം.എസ് ധോണി 200ാം ടെസ്റ്റ് തൊപ്പി അണിയിക്കുമ്പോൾ ടീം അംഗങ്ങള്ക്കായി എനിക്കൊരു സന്ദേശമുണ്ടായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ നാമെല്ലാം അങ്ങേയറ്റം അഭിമാനിക്കുന്നതായി ഞാനവരോട് പറഞ്ഞു. അങ്ങേയറ്റം അന്തസ്സോടെ രാജ്യത്തെ ഇനിയും സേവിക്കാനാവുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ശരിയായ സ്പിരിറ്റോടെ രാജ്യത്തെ നിങ്ങൾ ഇനിയും സേവിക്കുമെന്ന് എനിക്ക് പൂര്ണ്ണ വിശ്വാസമുണ്ട്.

 

ഡോക്ടർമാർ 

 

എന്നെ ഫിറ്റ് ആയി നിലനിർത്തിയ ഡോക്ടര്മാര്ക്ക് നന്ദി പറഞ്ഞില്ലെങ്കിൽ ഞാനെന്റെ കടമ നിര്വഹിക്കാതെ പോവും. എന്റെ പരിക്കുകൾ ഭേദമാക്കാൻ  അസമയത്തും അവർ പ്രയത്നിച്ചു. പ്രിയപ്പെട്ട സുഹൃത്ത് അന്തരിച്ച മാര്ക്ക് മസ്കാരനാസ്. എന്റെ വലിയ നഷ്ടം. മാര്ക്കിനു ശേഷം അത് തുടരുന്നു, എന്റെ ഇപ്പോഴത്തെ മാനേജ്മെന്റ് ടീം WSG. കഴിഞ്ഞ 14 വര്ഷമായി എന്നോടൊപ്പം അടുത്തിടപഴകുന്നു, വിനയ് നായിഡു.

 

മാധ്യമങ്ങൾ

 

സ്കൂൾ നാളുകൾ മുതൽ മാധ്യമങ്ങൾ എന്നെ ആഴത്തിൽ പിന്തുണച്ചിട്ടുണ്ട്. ഇന്നുമതെ. നന്ദി. അനര്ഘമായ ആ നിമിഷങ്ങൾ ഒപ്പിയെടുത്തതിൻ  പ്രിയ ഫോട്ടോഗ്രാഫര്മാര്ക്ക് നന്ദി.

 

നിങ്ങൾ

 

എനിക്കറിയാം, എന്റെ സംസാരം ഇത്തിരി നീണ്ടിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇവിടെ പറന്നെത്തിയവര്ക്ക് അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട്. ഹൃദയത്തിന്റെ ആഴങ്ങളില്നിന്ന് എനിക്കെന്റെ ആരാധകരോട് നന്ദി പറയേണ്ടതുണ്ട്. 'സച്ചിൻ  സച്ചിൻ ' എന്ന ആവേശം വിതയ്ക്കുന്ന നിങ്ങളുടെ ആരവം എന്റെ അന്ത്യശ്വാസം വരെ എനിക്കൊപ്പമുണ്ടാവും. നന്ദി.

 



Who is Sachin Tendulkar ...??

Must read!!

Wasim Akram - "A Player Who Is Directely Gifted By God"


Andrew Flintoff - "When we bowl to SACHIN we not only try to get him out but also to impress him"


Michael Clarke - "A Man Who Has The Capability To Hit The Same Ball In 5 Different Areas On The Field.."Bret Lee - "Greatest Global Superstar"
McCgrath - "A Player Who Can Hit You For Sixes Inspite Of Your Bouncer"Shane Warne - "My Night Mare"


Steve Waugh - "All Plans Were Made For Him Only"


Brian Lara - "Best Batsmen Of Among All Era.I Want My Son To Become Sachin Tendulkar."

Mark Taylor - "We Did Not Lose To A Team Called India, We Lost To Man Called Sachin"


Hashim Amla - ''Nothing Bad Can Happen To us If We Were On A Plane In India With Sachin Tendulkar On It."


Waqar Yonous - "He Can Play That Leg Glance With A Walking Stick Also."


Andy Flower (ZIM) - "There Are To Kind Of Batsman In The World.
1 Sachin Tendulkar And 2. All The Others ."


Matthew Hayden - "I Have Seen God. He Bats At No.4 For India In Tests."


Don Bradman "I See Myself When I See Sachin Batting."


Australian Fan"Do Your Crime When Sachin Is Batting, Because Even God Is Busy Watching His Batting."


Barack Obama (US president) - "I Don't Know About Cricket But Still I Watch Cricket To See Sachin Play..Not Because I Love his Play Its Because I Want To Know The Reason Why My Country's Production Goes Down By 5 Percent When He's In Batting"

No comments:

Post a Comment