Sunday 21 December 2014

മനസ്സിനുള്ളിലെ കുത്ത്


 






അന്നു രാവിലെ അയാള്‍ പതിവിലുംകൂടുതല്‍ എക്സൈറ്റാഡായി കാണാപ്പെട്ടു, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ പഴയ കോള്ളെജിലേക്ക് പോകുന്നതിന്റെ ദൂരക്കാഴ്ചകള്‍ അയാളെ ചെറുതായിട്ട് അലട്ടുന്നുണ്ടായിരുന്നു,പഴയ സുഹ്രത്തുകള്‍ക്കായി അയാള്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടു,

"Once again back to the old collage,my wife is going to join there as a lecturar in Botony department"

അലുമിനി അസോസിയേഷന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും കോപ്പി ചെയ്തെടുത്ത പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയും അയാള്‍ ആ വാക്കുകള്‍ക്കൊപ്പം പോസ്റ്റ്‌ ചെയ്തു,  പഴയ കോള്ളെജ് നാടകത്തിലെ കഥാപാത്രങ്ങളായ അനസൂയയും         പ്രിയംവദയും പിന്നെ വേറേതോ   ഒരു രാജാവും,                      അവരോടൊപ്പം നാടകരചിയിതാവായ ശ്രീകുമാറും താനും വേറെ കുറച്ചുപേരും....അതിനുശേഷം അന്നത്തെ ന്യുസ് പേപ്പേര്‍ ചെറുതായി മറച്ചുനോക്കിയ ശേഷം വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി....    വിവാഹത്തിനുശേഷം അധികമൊന്നും ഉപയോഗിക്കാത്ത ആ ദുശീലം അന്നയാള്‍ വീണ്ടും മനസ്സിലെ ടെന്‍ഷ്യന്‍ കുറക്കുന്നതിനുവേണ്ടി   പ്രയോജനപ്പെടുത്തി.         മധ്യവയസ്കരിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് അന്നത്തെ പത്രത്തില്‍ കൊടുത്തിരുന്ന ലേഖനത്തോടു അയാള്‍ക്ക് തീരെ യോജിക്കാന്‍ കഴിഞ്ഞില്ല,"എന്താ അവരും മനുഷ്യരല്ലേ..? അവര്‍ക്കും വികരങ്ങളില്ലേ ...? പൊടിപിടിച്ചു കിടക്കുന്നതും ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍ ശക്തിയുള്ളതുമായ ചിത്രങ്ങള്‍ അവരുടെ മനസ്സിലും ഉണ്ടാകില്ലേ...?"        പത്തുമിനിട്ടിനുശേഷം കംബ്യുട്ടറിനു മുന്നിലേക്ക്  തിരിച്ചുവന്നപ്പോള്‍ പഴയതും പുതിയതുമായ കാലത്തിന്റെ കൈയ്യോപ്പിനെ അനുസ്മരിപ്പിക്കുന്ന നിരവധി ലൈക്കൂകള്‍ കിട്ടിയിരിക്കുന്നത്  കണ്ടു ,അതിലൊരാളെ അയാള്‍ വളരെ പെട്ടന്ന്തന്നെ  തിരിച്ചറിഞ്ഞു , ജെയിംസ്..,യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ജെയിംസിനെ അയാള്‍ ഓര്‍ത്തു,കുറേക്കാലം ജെയിംസ് പുറത്തെവിടെയോ ആയിരുന്നെന്നു കേട്ടിരുന്നു..പിന്നെ ബംഗ്ലൂരില്‍ സെട്ടില്‍ഡായി എന്നും കേട്ടു ...പഴയ പ്രഫസ്സര്‍ എലിസബത്ത്‌ മാഡത്തിന്റെ കമന്റെ പെട്ടന്നുതന്നെ അയാള്‍ കണ്ടു....."welcome to the heaven..."

" സച്ചിന്റെ ഡ്രൈവുകള്‍ ,ഇന്ത്യയുടെ  ആണവനയം,          റിക്കിമാര്‍ട്ടിന്‍റെ  പാട്ട്, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത ബസ് കണ്ടകടരുടെ അഹങ്കാരം...  തുടങ്ങിയ എണ്ണാമറ്റ വിഷയങ്ങളില്‍ കൂലംകുഷമായ ചര്‍ച്ചകള്‍ നടത്തിയ ഒഴിവുല്ലസവേളകള്‍ ,ആദ്യത്തെ പുക ആസ്വദിച്ച വരാന്തകള്‍ ,ആദ്യപ്രണയം പോട്ടിമുളച്ച ബോഗേന്‍ വില്ലകള്‍,ഇടവഴികളില്‍ നിന്നു ചിരിച്ചുകൊണ്ടു മാഞ്ഞുപോയ സുഖമുള്ളകാറ്റ്...."എല്ലാം എവിടെനിന്നോ തിരിച്ചുവിളിക്കുന്നത് പോലെ , ഒപ്പം പ്രിയ്യപ്പെട്ട എലിസബത്ത്‌ മാഡത്തിന്റെ കമന്റിനു ലൈക്കടിക്കുവാനും അയാള്‍ മറന്നില്ല...





കോള്ളെജിലേക്കുള്ള നീണ്ട യാത്രയില്‍ അയാളുടെ മനസ്സിനുള്ളില്‍ പഴയ വികാരങ്ങളുടെ  വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു,അങ്ങനെ ദീപക്ക് മേനോന്‍ എന്ന ദീപു വീണ്ടും ആ കൊള്ളജ് വരാന്തകളിലേക്ക്  ഇറങ്ങിച്ചെന്നു,     പറന്നകലുന്ന കുരുവിക്കൂട്ടങ്ങളും ഓര്‍മ്മകളുടെ പുല്‍മൈതാനങ്ങളും ക്രിക്കറ്റ്  ഗ്രൌണ്ടിലെ മണല്‍ത്തരികളും പിന്നെ നിമാഷശലഭങ്ങളെപ്പോലെ പറന്നകലുന്ന പൂത്തുബികളും അയാളെ അവിടേക്ക് വീണ്ടും വീണ്ടും മാടിവിളിച്ചുകൊണ്ടിരുന്നു....വര്‍ഷങ്ങള്‍ക്കുശേഷം ഈ കൊള്ളജിലേക്ക് വീണ്ടും വരുബോള്‍ അയാളുടെ കൈവെള്ളയില്‍ പിടിച്ചുകൊണ്ട് അയാളുടെ പ്രിയാതമയുമുണ്ട്, അങ്ങേയറ്റം വരെയുള്ളവരെ ചെന്നുകണ്ടു അപേക്ഷിച്ചിട്ടും പല പല വാതിലുകള്‍ കയറിയിറങ്ങിയിട്ടുമാണ് ഭാര്യക്ക് ആ കൊള്ളജില്‍ ഒരു ലകച്ര്‍ പോസ്റ്റ്‌ തരപ്പെടുത്തിക്കൊടുത്തതു...അതും പെര്‍മനന്റ് ,അതിന്‍റെതായ അതിരില്ലാത്ത ആഹ്ലാദം അവളുടെ മുഖത്ത് നിഴലിക്കുന്നതും അയാള്‍ക്ക് കാണാം പക്ഷെ ജോയനിംഗ് ഫോര്‍മാലിറ്റീസിനു വേണ്ടി ഈ ബുദ്ധനാഴ്ച് ദിവസം ഈ കൊള്ളജിലെത്തിയപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നോസ്റ്റാൾജിയയാണ്‌ അയാളെ വരവേറ്റാത്..,നീണ്ട ഇടവേളക്കുശേഷം വീണ്ടും അതെ കോളജ്,..."അഞ്ജലീ ,നിനക്കീ കൊള്ളജ് വളരെ ഇഷ്ടമാകും ,പൂക്കളും പച്ചപ്പും ചിത്രശലഭങ്ങളും ആല്‍മരവും ഈ ജനലഴികളും പിന്നെ...."   തന്‍റെ ഭര്‍ത്താവിന്റെ നാവിന്‍തുബില്‍ നിന്നും അസാധാരണമായ സാഹിത്യം ഒഴുകി വരുന്നതുകണ്ടു അഞ്ജലീ ചെറുതായൊന്നു അമ്പരന്നു..,പണ്ട് ബോഗേന്‍ വില്ലകള്‍ കൂട്ടം കൂട്ടമായി നിന്നിരുന്ന ആ പഴയ സ്ഥലത്ത് ഇപ്പോള്‍ ഏതോ വിദ്യാര്‍ഥിസംഘടാനായുടെ കൊടികളും തോരണങ്ങളുമാണ് കണ്ടത്,പേരിനു മാത്രം ഒന്നോ രണ്ടോ ചെടികളും, പണ്ട് ബോഗേന്‍ വില്ലകള്‍ക്കിടയില്‍ വച്ചു ലിസയുമായി സൌഹൃദം പങ്കുവച്ചിരുന്ന ധന്യനിമിഷങ്ങള്‍ അയാളെ വീണ്ടും വീണ്ടും പുറകോട്ടു നടത്തി....

'ബോഗയ്ൻ  വില്ലാച്ചുവട്ടിലെ  ലിസചേച്ചി '  എന്നാ കവിത  പാടി തന്നെ  പ്രകോപിക്കാൻ  ശ്രമിച്ച ശ്രീകുമാറിന്റെ മുഖം , ലിസയുടെ  പ്രിയ്യപ്പെട്ട  കൂടുകാരി  നിമിഷയുടെ മുഖം ,പിന്നെ കരാട്ടേ പ്ടിചിട്ടുണ്ട്  എന്നവകാശപ്പെടുന്ന  അനോജിന്റെ  കുറെ കരാട്ടെ പോലെത്തെ എന്തൊക്കെയോ  സ്റ്റെപ്പുകൾ ...അങ്ങനെ ഒരായിരം മുഖങ്ങൾ , തന്നെ  സ്പർശിക്കുന്ന ഈ ഇളം കാറ്റിനു വേരെ പഴയ  ഓർമ്മകലുടെ ഗന്ധമുള്ളതായ്  ദീപുവിനു  തോന്നി .....   






അന്ന് അവസാന ദിവസം  ലിസ  തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു    ഈ ഇളം കാറ്റിന്റെ  രൂപത്തിൽ പ്രകൃതി  നെടുവീർപ്പെട്ടിരുന്നത്  അയാളോർത്തു , അവളുടെ  കണ്ണുനീർ വീണ അതെസ്ഥലം ,  ബോഗയ്ൻ  വില്ലാകൾ  എന്നും പ്രണയസുന്ദരമായ ഒരു വികാരമായി തന്നെ അലട്ടിയിരുന്നതിന്റെയും ഏതോ ചെഞ്ചുണ്ടുകൾ  മനസ്സിനുള്ളിലെ  നേർത്ത വിങ്ങലായ്  ഫീൽ ചെയ്യാരുള്ളതും ഒക്കെ ഇവിടവുമായി ബന്ധപ്പെട്ടിരിക്കുന്നതായ്  അനുഭവപ്പെട്ടു....  മധുവിധുവിന്റെ  ആദ്യനാളുകളിൽ അഞ്ജലീ തന്നോട്  "ആരെയെങ്കിലും  പ്രണയിച്ച്ചിട്ടുണ്ടോ....?" എന്ന്  ചോദിച്ചു  ഇല്ലാന്നു  പറഞ്ഞു താൻ ഒഴിഞ്ഞുമാറി ..,പിന്നെ  പിന്നെ  അത്തരം ചോദ്യങ്ങളൊന്നും പ്രശ്നമല്ലെന്ന പോലെയായി ..... 'വഴിമറന്ന യാത്രികന്റെ മൌനവും' എന്നുതുടങ്ങുന്ന  ഗാനം എവിടെനിന്നോ  മുഴങ്ങിക്കേട്ടു ....,മനസ്സിലെ  കുളിരോർമ്മകളിൽ നിറയുന്ന സായം സന്ധ്യ കളുടെ നനുനനുത്ത  തൂവല്സ്പർശങ്ങൾ  അയാളെ ചെറുതായ്  ഈറനണി യിച്ചു .... 


തന്റെ  ഭർത്താവിന്റെ  മുഖഭാവത്തിലും ശബ്ദത്തിലും വന്ന മാറ്റം  അഞ്ജലീയിൽ ചെറുതായ് ആകാംഷയുളവാക്കി , ഞാൻ പണ്ട് പഠിച്ച കൊള്ളജെല്ലേ , പഴയ ഓർമ്മകളെല്ലാം കയറിവരുന്നതാ , എന്ന് പറഞ്ഞു  രക്ഷപ്പെടാൻ ശ്രമിച്ച  ഭർത്താവിന്റെ  അവൾ നല്ലൊരു സുഹൃത്തിനെപ്പോലെ  ആശ്വസിപ്പിച്ചു , "കൂൾഡൗണ്‍  ദീപു ,  കൂൾഡൗണ്‍  ".....തന്റെ  ഭര്ത്താവിന്റെ  കൈകളിൽ  അമർത്തി പ്പിടിച്ച്കൊണ്ട് അവൾ  അവനെ വീണ്ടും വീണ്ടും  ആശ്വസിപ്പിച്ചു ,ആ കൈകളിലും കണ്ണുകളിലും  ഇതുവരെയില്ലാത്ത  ഒരു  തണുപ്പ് അവൾക്കനുഭാവപ്പെട്ടിരുന്നു ..,   ആ  കാലത്തെ    സാമൂഹികവശങ്ങളിലേക്ക്  അയാൾ    ''ഇന്റർനെറ്റ്‌  എന്നാ  ഏതോ  ഒരു  ഭീകരൻ  ശക്തിപ്രാപിക്കുവാൻ തുടങ്ങുന്നതിനെക്കുരിച്ചുള്ള ആശങ്കകൾ , പെണ്‍കുട്ടികൾ  ജീന്സിടുന്നതിനെക്കുറിച്ച് നെറ്റിചുളിച്ച് ചുളിച്ച്നെറ്റിക്ക്  വളരെയധികം  ചുളിവുകൾ  വന്നുതുടങ്ങിയ സദാചാരവാദികൾ  , ബിയർ  ബോട്ടിലുകൾക്ക്  ഇന്നത്തേതിന്റെ  പകുതിമാത്രം  വില ,തമിഴ് സിനിമയിൽ ഏതോ  ഒരു റെഹ് മാൻ  കയറി വിലസുന്നുണ്ട് ,ഇയാൾ  ശരിക്കും ഭയങ്കരനാണോ എന്നതിനെക്കുറി ചുള്ളാ ചർച്ചകൾ ......" എല്ലാം ആ കാലത്തിന്റെ പ്രേത്യേകതകളായിരുന്നു. 











ഓഡിറ്റൊറിയാത്തിന്റെ  മുൻബിലൂടെ ഡിപ്പാര്ടുമെന്റു   ഹെഡിന്റെ  ഓഫീസി ലേക്കും  സ്റ്റാഫ് റൂമിലേക്കും കയറിചെല്ലുൻബോൾ  അവൾ  കൂടുതൽ  സന്തോഷവതിയായ് കാണപ്പെട്ടു ..,പക്ഷെ  ഓഡിറ്റൊറിയാത്തിന്റെ മുൻവശത്ത് ആരോ പിടിച്ചു നിർത്തി യപോലെ  അയാൾ നിന്നു,കൌമാരവും യൌവ്വനവും പറന്നുനടന്ന  ഉന്മാദ സുന്ദരമായ  നിമിഷങ്ങൾ കൈകോർത്തു നടന്ന  പ്രിയാപ്പെട്ടവരുടെ  ആലിംഗനം  വീണ്ടും   വീണ്ടും പുണരുന്നതോ..?ഒരുപക്ഷെ  ഈ  കാറ്റിന് പറയാനുള്ള കഥകളിൽ വരെ ഒരുപാടു ഒരുപാടു സുഖമുള്ളതും  ഒരുപാടു ദു:ഖമുള്ളതും ആയ  ഓർമ്മകൾ ഉണ്ടാകും ..,മധുരവും കയ്പ്പും  കലർന്ന രുചിഭേദങ്ങൾ ...ഇടയ്ക്ക് ഒരുപറ്റം കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി , തുള്ളിക്കളിച്  കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു..ആ  കൂട്ടത്തിൽ ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ട് ..... "ഭൂമിയ്ലെ  സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും  പറ്റില്ല എന്നാ അഹങ്കാരമോ നിഷ്കളങ്കതയൊ ആ  മുഖങ്ങളിൽ കാണാം, കിന്നരങ്ങളുടെ  കൈവള ക്കിലുക്കം ,മൊബൈൽ  ഫോണിൽ കുത്തി കുത്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഒരു കൊച്ചു കാതലൻ ,പ്രണയത്തിന്റെ  രാഗം  മേയ്ഫ്ലവറിനും ചാരുത  കൊന്നയ്ക്കും പകുത്തുനൽകിയ പ്രണയിനികൾ    ......" അങ്ങനെ കുറെ   ടൈപ്പ്  കഥാപാത്രങ്ങൾ   അക്കൂട്ടത്തിൽ       ഉണ്ടായിരുന്നു ..,അയാളുടെ  മനസ്സിലും പ്രണയത്തിന്റെ കനലുകൾ ചെറുതായ്  നീറാൻ തുടങ്ങി..

അവസാന മണി ക്കൂറി ൽ വന്ന ജോലിക്കാരനും അതെ വേതനം തന്നെ നല്കിയ ബൈബിളിലെ തൊഴിലുടമയെപ്പോലെ  , തന്റെ ഹൃദയത്തിലേക്ക് വരുന്ന ഓരോ ബാച്ചിനും മുഴുവൻ ഹൃദയവിശാലതയും പകുത്തു നല്കാൻ തയ്യാറായി നില്ക്കുന്ന ക്യംപസ്സിന്റെ സങ്കല്പ്പ സുന്ദര ശാസ്ത്രത്തെ ക്കുറിച്ചും  കാലത്തിന്റെ ചുമരെഴുത്തുകലെക്കുറി ച്ചും  അയാൾ അദ്ഭുദപ്പെട്ടു ....തലമുറകൾ പഠിച്ചിറങ്ങിയ വിശ്വവിദ്യലയം പോലെ ഈ മഹാസാഗരം ,അറിവിന്റെ ,കവിതശകലങ്ങലുടെ  ,മോഹ്ങ്ങളുടെ ,സ്വതന്ത്രത്തിന്റെ ,പ്രണയത്തിന്റെ ,നിഷ്കളങ്കാതയുടെ ,മഴവിൽ സ്വപ്നങ്ങളുടെ,ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാത്ത കൌമാരത്തിന്റെ ,എല്ലാമെല്ലാമായ ഈ മതിൽക്കെട്ടുകൾ .......വർഷങ്ങൽക്കുമുൻബു  ലിസയുടെ കണ്ണൂകളിലേ നനവുകളിലേക്ക്  നോക്കിയിരുന്നു വിസ്മയം തൂകിയ ആ  പയ്യന്റെതു ക്കൊടിയയിരുന്ന സ്വപ്‌നങ്ങൾ ......




(തുടരും .....)

No comments:

Post a Comment