Monday 22 December 2014

TEENAGE

നിഷ്കളങ്കതയുടെ കൌമാരവും  നിറമുള്ള  സ്വപ്നങ്ങളും   


ബാല്യവും  കൌമാരവും ശേഖരിച്ചുവച്ച പൂമൊട്ടുകള്‍ അതിവിദൂരമയ വസന്തത്തിന്റെ ആഗമനവും കാത്തു മനസ്സിലെ ഒഴിഞ്ഞ കിളിക്കൂടുകളില്‍ അനാഥമായി കിടക്കുകയയിരുന്നു....താഴ് വരകളില്‍ നിഴല്‍ പരത്തി കൊടുമുടികളെ കിരീടമണിയിച്ചു കടന്നുവന്ന ആ സുന്ദരനിമിഷങളിലൂടെ വസന്തൊത്സവം   ആരംഭിക്കുകയയിരുന്നു. .പ്രണയിനികളുടെ സ്വപ്നങ്ങള്‍ക്കു കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ വികാരങ്ങള്‍ പിന്നെയും പിന്നെയും നിര്‍വ്രതി കൊണ്ടു,ആനന്ദത്തിന്റെ പകലുകളും പരിചയപ്പെടലുകളുടെ ശബ്ദാരവങളും, വരവെല്‍പ്പിന്റെ ശബ്ധഘൊഷങ്ങളും.......പരിശുദ്‌ധമായ സ്നേഹത്തിന്റെ അലകള്‍ കടലിലെ തിരമലകളെ പൊലെ ചുറ്റും മതിക്കുകയയിരുന്നു... സൂര്യനെപ്പൊലെ തേജ്വസിനികളായ യുവസുന്ദരിമരുടെ തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളയിരിക്കാം മനസ്സിലെ ആ പഴയ പൂമൊട്ടുകളെ തഴുകി വിടർത്തിയതു...

ദിവാസ്വപ്നങളുടെ ശീതൊഷ്മളതയും,സനേഹത്തിന്റെ  ഇഴയടുപ്പവും വീണ്ടും വീണ്ടും  തിരിച്ചറിഞ്ഞ  ദിവസങ്ങളും നിമിഷങ്ങളും   …. ബാല്യത്തിന്റെ കൂസ്രതികളില്‍ നിന്നു കൌമരത്തിന്റെ ചാപല്യങ്ങളിലേക്കവര്‍ പ്രവേശിച്ചതു പ്രണയവര്‍ണങ്ങള്‍ നിറഞ്ഞ  ഒരു മനസ്സൊടു കൂടിയായിരുന്നു..,സ്കൂള്‍  മതില്‍കെട്ടിനകത്തെ വിലക്കുകളുടെ ചങ്ങലക്കെട്ടുകളാല്‍ കുരുങിക്കിടാന്നിരുന്ന സ്വ്പനങ്ങള്‍ക്കു വര്‍ണച്ചിറകുകള്‍ നല്കി..ദേശടനക്കിളികളെപോലെ പറന്നു നടക്കന്‍ കൊതിക്കുന്ന മനസ്സുമായിട്ടണു അവര്‍ ക്യാംപസ്സിലെത്തിയതു.., സൌഹാര്‍ദമെന്ന പുതുപൂക്കള്‍ കൊണ്ടൂ മൂടിക്കിടക്കുന്ന ഒരന്തരീക്ഷമാണു അവിടെ അവരെ വരവേറ്റതു.., തുടര്‍ന്നങൊട്ടു കുമരീകുമരന്മർക്കു  കൌമരത്തിന്റെ വര്‍ണാപ്പകിട്ടു മതിവരൊളം  അസ്വദിക്കാന്‍ കഴിഞ്ഞു. ആർത്തുല്ലസിച്ചെത്തുന്ന മഴയില്‍ ആനന്ദത്തിന്റെ പകലുകളും വരവേല്‍പ്പിന്റെ ശബ്ദാരവങളും ഒരു വശത്ത്....കോളജ്  റോഡിലെ പ്രണയസുഗന്ധവും, പിന്നെ  ചൂളമരങള്‍ക്കിടയില്‍ പങ്കുവച്ച ഒഴിവുല്ലാസവെളകളും,പഞ്ചാരചുണ്ടുകള്‍ വീതം വച്ചെടുത്ത ഐസ്ക്രീം പാർലറൂകളും....... സൌഹ്രദസംഘങ്ങളുമൊത്തുള്ള ക്ളാസ്സ് ബഹിഷ്കരണവും,സിനിമതിയറ്റുറുകളിലെ നീണ്ട ക്യുവും,വിദ്യാർഥിസംഘടനകളും ജയ് വിളികളും, ഫാഷന്‍ ഷൊയും,ക്രിക്കറ്റൂ മറ്റു കലാപരിപടികളും...,,  ഒടുവില്‍ വർഷാവസനപ്പരീക്ഷക്കു വേണ്ടിയുള്ള ചൂടുള്ള തയയാറെടുപ്പുകളും, യത്രാമൊഴികളുടെ ഗദ്ഗദവുമയി സെന്റോഫ് ദിനത്തിലെ കയ് വീശലുകളും... കൌമരത്തിന്റെ വിവിധ ഭാവങള്‍  അങ്ങനെ ചിരിയിലും കണ്ണീരിലുമായി  അലിഞ്ഞുപോയി....മനസ്സിലെ ആശകളെ വനൊളമുയർത്തിയ ,അടിച്ചുപൊളി എന്ന വക്കിന്റെ അർഥം അവേശമാക്കി മാറ്റിയ ഒരു കാലഘട്ടം കണ്മുന്നില്‍ മിന്നിമറയുകയായിരുന്നു..... സൌഹ്രിദത്തിന്റെ തൂവല്‍ പൊഴിഞ്ഞ  വെര്‍പാടിന്റെ നിമിഷങള്‍ക്കു നനുനനുത്ത പ്രനയത്താലടിത്തറയിട്ടു, ഓര്‍മകളെ ധന്യമക്കുവന്‍ ഒരുപാടൊരുപടുഅനശ്വരനിമിഷങല്‍ സമ്മനിച്ചുകൊണ്ടു കൌമരം വിടവാങ്ങുന്നു.....


ദേശാടനക്കിളികളൊട്   കിന്നാരം പറയാന്‍ 

‘ദേശാടനക്കിളികളൊട്   കിന്നാരം പറയാന്‍ കൊതിക്കുന്ന കുമാരീകുമരന്മാരെ’, എന്നാണ് ഒരു പഴയ പരസ്യകന്പനി അവരുടെ പ്രൊഡക്റ്റിന്റെ അനൌണ്‍സേമെന്റിനു വേണ്ടി ഉപയോഗിച്ചത്‌,കൌമാരാത്തിന്റെ  പ്രധാന പ്രശ്നങ്ങളിലൊന്നായ മുഖക്കൂരുവിനെ പ്രതിരോധിക്കാനുള്ള പ്രോഡ്‌ക്കറ്റായിരുന്നു അത്.., ഹൈസ്കൂള്‍, പ്ലൂസ്ടൂ ക്ലാസ്സുകാരെ വല്ലാതെ സ്പർശിച്ച  പ്രയോഗങ്ങാളിലോന്നയിരുന്നു  അത്..പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദയത്തില്‍ ഒഴുകിയേത്തൂന്ന ഒരു കാലത്തിന്റെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചിരുന്ന ഒരു പ്രായത്തിന്റെ വികാരങ്ങളെ, പിന്നിട്ട  ജീവിതത്തിന്റെ  ഇടവേളകളിലെവിടെയോ നമ്മളിൽ  പലരും ആസ്വദിച്ചിട്ടുണ്ട് ,  ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ പോലെയും ,പാട്ടുപാടുന്ന തെണ്ടികള്‍ക്കു സൌന്ദര്യംകൂടുതലാണെങ്കില്‍ ഭയങ്കര  കുഴപ്പമാണ്  എന്ന ഡയാലോങ്ങ്‌ പോലെയും  ആയല്‍വക്കത്തെ ഉണ്ടാക്കണ്ണിയെ നോക്കി വെള്ളമിറക്കുന്ന   പോടിമീശാക്കാരന്റെ ഹൃദയതാളം പോലെയും .....പലവിധ ഭാവനയിൽ ,വിവിധ  ശൈലികളിൽ  പലപ്പോഴായി  നാം ഇതു  ദർശിച്ചിടുണ്ട്,  ക്ലാസ്സില്‍ അലാസനും വിഷാദമൂകനുമായി ഇരുന്ന ഒന്‍പതാം ക്ലാസ്സുകാരനോട്..."മകനെ എന്തുപറ്റി ,ഇന്നു കാമുകി മിഠായി തന്നില്ലേ...?" എന്നു ചോദിച്ച ടീച്ചറേയും...ആ ടീച്ചര്‍ പറഞ്ഞതു തന്നെയായിരുന്നു യഥാര്‍ത്ഥ കാര്യമെന്ന് പറഞ്ഞുകൊണ്ട് ഒരു  വിളറിയ  ചിരി ചിരിച്ച  ആ പയ്‌യനെയും  ഓര്‍മ്മ വരുന്നു‌...മനസ്സിനുള്ളിലെവിടെയോ പൊടിപിടിച്ചു കിടക്കുന്ന പഴയകാല വികാരങ്ങളില്‍ നിന്നായിരിക്കാം ഒരുപക്ഷെ  ആ  ടീച്ചർക്ക്  അത്  പെട്ടന്ന്  തന്നെ  മനസ്സിലായത് .......അർത്തുല്ലസിച്ചു വരുന്ന മഴത്തുള്ളികളെ കൈവെള്ളയില്‍ സ്വീകരിച്ചു അടിച്ചുപൊളിച്ചു നടന്ന, സൌഹൃദത്തിന്റെ മനോഹരിത പങ്കിട്ടെടുതത കുമാരീകുമരന്മാര്‍ക്ക്...വിടവാങ്ങുങ്ങുന്ന നിമിഷങ്ങളിലെ കണ്ണുനീര്‍തതുള്ളികള്‍ എന്നും നൊവുണാര്‍ത്തുന്ന ഒരു വികാരമായിരുന്നു...

ഒരിക്കല്‍ മഴമേഘങ്ങള്‍ നിറഞ്ഞുനിന്ന ഒരു സായാഹ്നാത്ത്ഹില്‍,ചെന്നൈയിലെ കൊളേജ്  ഒഡിറ്റോറിയടത്തില്‍നിന്നും മെഴുകുതിരികള്‍ കത്തിച്ചുവച്ചു , വെള്ളരിപ്രവുകളെ നീലകശത്താക്കു പറത്തി വിട്ടുകൊണ്ട് , 'ഗുഡ് ബൈ ടീനേജ്' എന്ന പ്രോഗ്രാം സംഗടിപ്പിച്ച പെണ്‍കുട്ടികളെയും അവരുടെ ആദ്ധ്യാ പകരെയും  ഓര്‍മ്മ വരുന്നുണ്ട്‌.........

വർഷങ്ങളോളം   നീണ്ടുനിന്ന മനൊഹരമയ ആ വസന്തകാലത്തിനോടുവിൽ .............. വേർപാടിന്റെ  വേദന പൂവിതളിലെ  കണ്ണൂനീരയ് തങ്ങിനില്ക്കുന്ന വേളയിൽ ....നിശാന്തകാരാത്തിലൊരു തിരിവെട്ടമായ്  ഓർമ്മകളുടെ  തിരുശേഷിപ്പുകൾക്ക്  ചിന്തേരിടുന്ന ഈ വേളയിൽ ……

 ഹ്രദയത്തിൽ  സൂക്ഷിച  കണ്ണുകൾ 

തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളും  ഇടവഴികളിലെവിടെയൊ മൊട്ടിട്ട  ആയിരം  വർണവസന്തങ്ങലിൽ  വിരിഞ്ഞ   സൌഹ്രിദങ്ങളും  ഒഴിവുല്ലസവെളകളിൽ  പങ്കുവെച്ച  സങ്കല്പ്പസുന്ധരകവ്യങ്ങളും അവരുടെ കൌമരകാലത്തെ കൂടുതൽ  സുന്ദരമാക്കി,

പങ്കുവയ്ക്കനൊരയിരം  മുത്തുമണികളെ  നൽകിയ നിഷകളങ്കമായൊരു കൊയ്ത്തുകാലം  പൊലെ അതവരുടെ  ജീവിതതിലെ ഏറ്റവും  സന്തോഷമുള്ള  നിമിഷങ്ങളായി , അനുരാഗത്തിന്റെ  ദിവ്യക്ഷരങ്ങൾ  വീണമീട്ടിയ  പകലിൻറെ  തന്ത്രികളിലെങ്ങൊ , നീല വെണ്മേഖങ്ങൾക്കിടയിൽനിന്നും  അവരുടെ പന്ഞ്ചെ ദ്രിയങ്ങൾകു  അമ്രിതവർഷം  നല്കി ,കരളിലൊരയിരം  ശലഭങ്ങൾ  മൂളിച്ച്ചു സ്വർണ്ണമിഴികലുള്ള   ദേവാംഗനയെപ്പോലെ അവരുടെ  പ്രണയിനികൾ കടന്നുവന്നു ..... അവർ  പലരും  ഹ്രദയത്തിൽ  സൂക്ഷിച്ചതു അവരുടെ  പ്രിയാപ്പെട്ടവരുടെ അല്ലെങ്കിൽ 

പ്രണയിനികളുടെ  കണ്ണുകളായിരുന്നു...ആ കണ്ണുകളിൽ  ഒരു നേരിയ ചലനം  ഉണ്ടായാൽ  പോലും  അവരതു ശ്രദ്ധിക്കും ,പ്രത്യെകിച്ചും  ആ കണ്ണുകളിലെ നനവുകൾ ,പ്രണയത്തിന്റെ  ചുവന്ന ബാന്റ്  കൈയയിൽ  കെട്ടി, വിസ്മയിപ്പിക്കുന്ന അരു കുസ്രതി മനസ്സിലൊളിപ്പിച്ചു തമ്മിൽ തമ്മിൽ കണുവാൻ, സന്ദേശങ്ങൾ കൈമാറാൻ, പകലുകൾ  ആസ്വദിക്കാൻ ,   അവർ  പ്രതീക്ഷയോടെ  കാത്തിരുന്നു...മിണ്ടതെയും  പറയതെയും  കത്ത്തുസൂക്ഷിച്ച   കഥകളും  കവിതകളും മനസ്സിൽ  നിന്നും പുറത്തുകൊണ്ടുവന്നു ,വരനിരിക്കുന്ന ആയിരമയിരം  വസന്തൊത്സവങളെ ആസ്വദിക്കാനൊരു നീലാംബാരി  സംഗീതം   മഴമേഘങ്ങൽക്കിടയിൽ  കുറിച്ചിട്ടു..,കാന്റീനിലെ പരിപ്പുവടയുടെ  രുചിഭേധങ്ങളും  പിന്നെ നുണഞ്ഞിറക്കിയ സ്ട്രോബറിയുടെ  മരവിപ്പും  ഒരുമിച്ചസ്വദിക്കൻ  , പിന്നെയും  പിന്നെയും മനസ്സുതുറ ക്കൻ അവരുടെ ഹ്രിദയങ്ങൾ വെന്പൽ കൊണ്ടു, നീലനിറമുള്ള നയനങളിൽ  നൊക്കിയിരുന്നുകൊണ്ടു  ആ മനസ്സിലെ രഹസ്യങൾ  പങ്കുവയ്ക്കാനും ,തീക്ഷണമായ്  ജ്വലിച്ച വികാരങ്ങളുടെ ഹൃദയകാവ്യം ഇഴചെർന്നുകിടക്കുന്ന   സായന്തനങ്ങൾ മതിവരോളം  ചെലവഴിക്കാനും, മഴവില്ലിന്റെ  വർണപ്പകിട്ടു കണ്‍നിറയെ കാണുവാനും അവർ  പിന്നെയും പിന്നെയും കാത്തുകാത്തിരുന്നു ......   


കോഫീ  ഷോപ്പിലെ  വൈകുന്നേരങ്ങൾ  


ഒരിക്കലും അവസനിക്കരുതെ എന്നു അവര്‍ കരുതിയ നിമിഷങ്ങളായിരുന്നു അതു,യൌവ്വനത്തിന്റെ പ്രസരിപ്പും കാലത്തിന്റെ നിലവിളക്കുകളും അയളുടെ  വികാരങ്ങളെ  പരിപോഷിപ്പിച്ചു,     ജന്മാന്തരങ്ങൾക്കിടയിൽ കൈവന്ന സുക്രതം  പോലെ അവളുടെ കൈവിരലുകൾ  നനുനനുത്ത  സ്പർശനങ്ങളായ്‌ അയാൾക്കു  നൽകപ്പെട്ടു ..,  അവളുടെ  ഹ്രിദയസ്പന്ദനങ്ങൾക്ക്    കാവലിരിക്കാൻ ,അ കണ്ണുകളില്‍ നൊക്കി ഐസ്ക്രീം  നുണഞ്ഞിറക്കാൻ  അവർ എന്നും ഈഷ്ട്ടപ്പെട്ടിരുന്നു , കൊഫീ ഷോപ്പിലെ ജീവനക്കരും മുൻവാശത്തെ ഇടനാഴിയില്‍ നിന്നുകൊണ്ടു  ഒളികണ്ണിട്ടു നൊക്കിയവരും അവരെ കണ്ടു അസ്സൂയപ്പെട്ടു...അധികം ആൾത്തിരക്കില്ലാത്ത്ത  ഒരു കൊഫീ ഷോപ്പിലൊ ഒരു ജ്യൂസുകടയിലൊ പൊയി പ്രണയത്തിന്റെ ധന്യനിമിഷങ്ങളും  മധുരവും പങ്കുവയ്ക്കാൻ , സ്റ്റ്രൊബറിയുടെ തണുപ്പ്  ഹ്രിദയത്തില്‍ സൂക്ഷിക്കാൻ ,കണ്ണുകൾകൊണ്ടു  പരസ്പരം അശയങ്ങൾ  കൈമാറാൻ......  കൊതിയ്ക്കാത്ത കൌമരക്കാര്‍ വളരെ കുറവാണു...,

ആതുപൊലെ തന്നെ നമ്മുടെ  ജ്യൂസുകടകളും എന്നു ഒരുപടു മാറിയിരിക്കുന്നു ...പലതരം ഷേക്കുകളും  വെസ്റ്റെണ്‍  സ്റ്റൈൽ  ഫ്ലേവറുകളും   ഒക്കെയാണ്  ഇന്നു കൂടുതൽ ,നാളെ  ഷർജയ്ക്കു  പോകണം  എന്നുപറയുന്ന  ചെറുപ്പക്കാരനോട്‌ ...കേൾവിക്കുറവുള്ള ഒരു  വൃദ്ധൻ , ' ഷർജ ഷേക്കു വേണ്ട , ഒരു ചായ മതിയെടാ ' എന്നു  പറയുന്ന സിനിമയിലെ കോമഡി സീനിലേതു പോലെ കാര്യങ്ങൾ മാറിയിരിക്കുന്നു ... ,ലോകത്തിന്റെ പ്രണയതലസ്ഥാനം എന്നറിയപ്പെടുന്ന പരീസില്‍ ഒഴിവുകലം ആഘോഷിക്കനെത്തുന്ന  പ്രണയിനികളും ഹണിമൂണാഘോഷിക്കനെത്തുന്ന  നവനവദന്പ തികളും   അവിടെ  ഏറ്റവുംകൂടുതൽ  സമയം  ചെലവഴിക്കാനിഷ്ടപ്പെടുന്നതു ഇതുപോലെയുള്ള  ശീതളപാനീയങ്ങൾക്കു മുന്നിലിരുന്നന്നാണേത്രെ... .. ന്യു ജെനറെഷന്‍ തരംഗങ്ങള്‍ ആഞ്ഞടിക്കുന്ന ഈ കാലത്തും യൌവ്വനത്തിന്‍റെ മാധുര്യം വിളക്കുകള്‍ക്കു താഴെയുള്ള ഏകാന്തമായ ടേബിളിൽ  വച്ചുപങ്കിട്ടുകൊണ്ടു പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കാന്‍ കഴിയുക എന്നത് കൌമാരത്ത്തിന്റെ നിഷ്കളങ്കതയ്ക്കു ദൈവം നല്‍കുന്ന ഒരു അനുഗ്രഹമാണ്...ഇതിനിടയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പ്രയാസപ്പെടുന്ന സെയില്‍സ് ഗേള്‍സിനും ബോയസിനും ഒരു നല്ല ടിപ്പു കൊടുക്കുവാനും മറക്കണ്ട...അല്ലെങ്കില്‍ പിന്നെ രണ്ടു ജ്യുസു മാത്രം കുടിക്കുവാന്‍ മൂന്നു മണിക്കൂര്‍ ചിലവഴിക്കുന്ന കസ്റ്റമേര്‍സിന്റെ ടേബിളിലെ  ലൈറ്റ് വീണ്ടും വീണ്ടും ഓണക്കിയും ഓഫാക്കിയും അവര്‍ ശല്യപ്പെടുത്തും ...കുട്ടിച്ചാത്തനും ലൂസ് കൊണ്ടാകറ്റുമോന്നുമാല്ല ഇതിവിടുത്റെ പിള്ളേരുടെ പണിതന്നെയാണെന്നു തിരിച്ചരിയുവനൊരു സെന്‍സ് വേണമെന്നു മാത്രം....എന്തൊക്കെയായാലും സ്വല്‍പ്പം വെള്ളം തരാനും സ്നാക്സ് കഴിക്കുവാനും പലപ്പോഴും ഇവരുതന്നെ കനിയണം .... 

1997ലെ മധ്യവേനലവധിക്കാലം 

മനോഹരമായൊരു അവധിക്കാലമായിരുന്നു അത് ,മലയാളസിനിമയില്‍ പ്രണയം പുഴപോലെ ഒഴുകിവന്നതും പ്രാവിനെപ്പോലെ പറന്നുനടന്നതും ഈ അവധിക്കാലത്തായിരുന്നു..,ഈ പുഴയും കടന്ന്  എന്നസിനിമയിലൂടെ മന്‍ജൂ  വാര്യര്‍ എന്ന നടിയുടെ കഴിവുകളും ഭാവഭേധങ്ങളും നമ്മള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തത് ഈ  സമയത്താണ്....        നന്മകള്‍ വിളയാടുന്ന ഒരു നാട്ടിന്‍ പുറത്ത് നടക്കുന്ന ഒരു കൊച്ചുകഥയും ഗ്രാമീണവിശുദ്ധിയുള്ള കഥാപാത്രങ്ങളും അന്നു നമ്മെ ഏതോ ഒരു പഴയ വസന്തകാലത്തേയക്കു കൈപിടിച്ചുനടത്തി... അതേപോലെ തന്നെ ഒരു സാധരണ പ്രണയകഥയെ നിഷ്കളങ്കമായി അവതരിപ്പിച്ച അനിയത്തിപ്രാവ് എന്ന സിനിമ പങ്കുവച്ച സിദ്ധാന്തങ്ങളും  വലുതായിരുന്നു.   സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലതവണ കണ്ടിട്ടും മതിയാവാതെ പിന്നെയുംപിന്നെയും കണ്ട സിനിമ....സിനിമാക്കഥകളെ കവിതകളാക്കിയ ഫാസില്‍ എന്ന സംവിധായകന്‍റെ  മനോഹരമായൊരു പ്രണ യശില്‍പ്പം.

No comments:

Post a Comment