Friday 24 October 2014

POEM 1





വിരഹകഥയിലെ നായകനൻ


ദേവീ നിൻ വിരഹകഥയിലെ
പ്രിയ്യ നായകനായ് ഞാൻ...
നിൻ കവിളിലെ നുണക്കുഴികളിൽ
വിരിഞ്ഞ പ്രണയകവിതകളും
നിന്നെ തരളിതയാക്കിയ
മധുരപ്പതിനേഴിൻ ഓർമ്മകളും...

ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ
നിൻ ഹ്രിദയവ്യഥകളോ,
നനവാർന്ന സ്വപ്പ്നങ്ങളൊ,
പിരുയുവാനാകാത്ത സന്ധ്യകളിൽ
എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ
പിരിയേണമെന്നറിയാതെയൊ..?
ആയിരം പകൽദൂരങ്ങൾക്കകലെ
മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം...
വിരഹവും കണ്ണീരും പറന്നെത്തിയ
ദേശാടനക്കിളികളിൽ
ആ വിഷദഭാവം നിഴലിക്കുന്നു...

നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,
പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,
വിടവാങ്ങിയ ഗതകാലമേ.....
അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ
സീമന്ത രേഘയിലെ സിന്ധൂരമായ്
നിൻ ശിരസ്സിൽ...






വീണ്ടുമൊരു യുഗം

കലാലയഭൂമിയില്‍ വീണ്ടുമൊരു
യുഗം പിറവിയെടുത്തു,
പ്രണയിനികളുടെ സ്വ്പനങള്‍ക്കു
കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ
വികാരങള്‍ പിന്നെയും പിന്നെയും
നിര്‍വ്രതി കൊണ്ടു,

പരിചയപ്പെടലുകളുടെ വസന്തോത്സ വങളും,
പ്രിയപ്പെട്ടവരുടെ പാല്‍ക്കുളിര്‍
പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരുപ്പുകളും,
ദിവാസ്വ്പനങളുടെ ശീതൊഷ്മളതയും,
സനേഹത്തിന്റെ  ഇഴയടുപ്പവും
തിരിച്ചറിഞ്ഞ  നിമിഷങൾ‍,

ബാല്യവും  കൌമാരവും
ശേഖരിച്ചു വച്ച  പൂമൊട്ടുകൾ,
അതിവിദൂരമയ വസന്തത്തിന്റെ
അഗമനവും കാത്തു,
മനസ്സിലെ കിളിച്ചെപ്പില്‍
അനാഥമയിക്കിടന്നിരുന്നു;

വിരുന്നു വന്ന  ദേശാടനപക്ഷികളും,
പുസ്തകതാളിൽ  ഒളിപ്പിച്ചുവെച്ച
മയില്‍പീല്ലിതുണ്ടുകളും‍,
ക്ലാസ്സ്മുറിയിലെ സൌഹ്രദസംഘങ്ങളും,
ഈണമിട്ടു ചൊല്ലിയ കവിതകളില്‍
നിന്നും ആ പൂമൊട്ടുകള്‍ക്കു
ജീവന്‍ വച്ചു.

വിരഹത്തിന്റെ വേനലിനുശേഷം
വീണ്ടുമൊരു ജൂണ്‍ മാസം   
പെയ്'തിറങി, ഒപ്പം
കൌമരഹ്രദയങ്ങളെ താലോലിച്ചു
ഒരുകൊച്ചു ചാറ്റല്‍മഴയും.









പൂർവവിദ്യാർഥി സംഗമം

ഭൂതകാലത്തിന്റെ  ദര്‍പ്പണങളില്‍         
ബാല്യവും  കൌമാരവും
ശേഖരിച്ചു വച്ച  പൂമൊട്ടുകൾ
പൂപുഞ്ചിരി  പൊഴിക്കുന്ന  
പ്രിയകൂട്ടുകാർ
ഓർമകളിൽ  നിന്ന്  വീണ്ടുമെത്തുന്നു        

പുസ്തകതാളിൽ  ഒളിപ്പിച്ചുവെച്ച
മയില്‍പീല്ലിതുണ്ടുകളും           
വായുവിൽ  വിരിഞ്ഞ  നെയിംസ്ലിപ്പുകളും 
സമരധ്വനി  മുഴങിയ പകലുകളും
പള്ളിക്കൂഠത്തിന്റെ പ്രശാന്തതയിൽ  
പുഞ്ചിരിക്കുന്ന  ഗുരുക്കന്മാരും
ആ  മതില്ക്കെട്ടിനുള്ളിലേക്ക് വീണ്ടും



ഒന്നാം  ക്ലാസ്സിലെ  ആദ്യ  ദിനവും
കരയുന്ന  കുഞ്ഞുമുഖങളും 
ഓർമകളിൽ മങ്ങലായവശെഷിക്കുന്നു
ആനയും  കുറുക്കനും  നിറഞ്ഞ
ഉണ്ണിക്കഥകളും  അക്ഷരമാല സുക്രതങളും  
ചൊല്ലി, പിന്നിട്ട നാളുകളിലെങൊ     
ആ  ക്ലാസ്സ്മുറികള്‍   നമ്മുടെതായി


അകന്നകന്നുപോകുന്ന  നെര്‍രേഖകള്‍ പോലെ
അവസാന  പരിക്ഷക്ക്  കണ്ടുമുട്ടിയപ്പോൾ
ഒരു  ദശകത്തിന്റെ    കഥകളും
തീരത്താ   നര്‍മസങ്കല്പങളും 
മദിരാശ്ശിമരങള്‍ക്കു നല്കി  നാം
വിടചൊല്ലിയപ്പോൾ
അലിഞ്ഞലിഞ്ഞില്ലാതായൊരു   പകലിന്റെ
അത്മനൊന്‍ബരങളും   തുടിക്കുന്ന 
സൂര്യന്റെ  സ്പന്തനങളും 
ഓർമകളിൽ  തൂവല്‍   പൊഴിക്കുന്നു

വാത്സല്യ നിധികളാം, പ്രിയ അദ്യാപകരുടെ 
വിലമതിക്കാനാവാത്താ   വാക്കുകള്‍ക്കു 
കാതൊര്‍ക്കുവാന്‍   പ്രാര്‍തിചുകൊണ്ട്  
വീണ്ടും     

 



സൂര്യൊദയങ്ങളില്‍ കേള്‍ക്കുന്ന സംഗീതം


എന്റെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കിയ
പ്രണയമഴപൊലെ അവളുടെ പാട്ടുകള്‍,
അയല്‍ വക്കത്തെ ജനാലയില്‍ കൂടെ
ആ മുഘം തെളിയുന്നതും കാത്തു-
കത്തിരുന്ന കാമുകഹ്രദയം പോലെ
ഈ നിത്യസുന്ദരഭൂമിയില്‍ ഞാനും
എന്റെ വികാരതരളിതമാം സ്വപ്നങ്ങളും,

അയല്‍ വീട്ടിലെ പാട്ടുപടിക്കുന്ന പെണ്‍കുട്ടിയുടെ
വീണയില്‍ വിരിഞ്ഞ സങ്കല്പ്പസുന്ദരഗാനങ്ങള്‍,
കൌമരവും യൌവനവും കടന്നുപൊയ
പഴയ ശിശിരങ്ങളെ തഴുകിയുണര്‍ത്തി,
ഋതുക്കളും ഹരിതപൂങ്കാവനങ്ങളും
പൊന്നഴകു നല്കിയ മനസ്സിലെ
അതിമധുരം തുളുബിനില്ക്ക്ക്കുന്ന
സ്വപ്നങ്ങ്‌ള്‍ക്കു  ചിറകുകള്‍ നല്കി,
മിണ്ടാതെയും പറയാതെയും കാത്തുസൂക്ഷിച്ച
കഥകളും കവിതകളും ശ്രുതിചേര്‍ത്ത്‌,
വരാനിരിക്കുന്ന ആയിരമായിരം
വസന്തോത്സവങ്ങളെ അസ്വദിക്കാനൊരു
നീലാംബരി സംഗീതം കുറിച്ചിട്ടു.


രാവിലത്തെ പത്രവാര്‍ത്തകളില്‍നിന്നു
എന്നെ തുറിച്ചുനോക്കുന്ന ലോകം,
യുദ്‌ധവും പീഡനങ്ങളും പട്ടിണിമരണങ്ങളും
വിദ്വേഷവും ശീതസമരങ്ങളും
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ലോകം,
സ്നേഹിക്കാന്‍ മറന്നുപോയ
ഈ ലോകത്തിനൊരു ഉണര്‍ത്തുപാട്ടായ്,
ദേവാംഗനമാരുടെ മൂളിപ്പാട്ടുപ്പോലെ
ഒഴുകിവരുന്ന പരിശുദ്‌ധമായ ഈ സംഗീതം,
അകന്നകന്നു നില്ക്കുന്ന മനുഷ്യമനസ്സുകളെ
കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ  നൂലിഴകളെപ്പ്പോലെ,
മനസ്സിലെ നിഷ്ക്കളംഗതയെ പരിപോഴിപ്പിച്ച്,
എന്റെ പ്രഭാതങ്ങള്‍ക്കു നവൊന്മേഷം നല്കുന്നു.
എന്റെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കുന്നു.

No comments:

Post a Comment