Sunday 21 December 2014

കുട്ടപ്പന്‍സ് തിയറി

കുട്ടപ്പന്‍റെ അപ്പനു നാലു മക്കള്‍, അതിലൊരാള്‍ മഹാവിഷ്ണു,മറൊരാള്‍ ശിവന്‍,മറ്റൊരാള്‍ ബ്രഹ്മാവ്‌ അപ്പൊ നാലാമന്‍.....??ഉത്തരം കുട്ടപ്പന്‍...,


പഴയ കുറുക്കു ചോദ്യം ഇപ്പൊ ആരും ചോദിക്കാറില്ല,പക്ഷെ ഒരാള്‍ ചോദിക്കും,നമ്മുടെ സ്വന്തം കുട്ടപ്പന്‍...,നാട്ടിലെ  മദ്യപനിസംഗത്തിന്‍റെ പ്രസിഡന്‍റെ കുട്ടപ്പന്‍...നാട്ടുകാര്‍ ഓമനിച്ചു കൊണ്ടു വിളിക്കാറുള്ള 'തരിപ്പുകുട്ടപ്പന്‍'..,  ബിവറെജസിനു മുന്നില്‍ ക്യു നില്ല്ക്കുന്നവരോട് ഉന്തും തള്ളുമുണ്ടാക്കുന്ന , മന്യന്മാരോടു കയര്‍ത്തു സംസരിക്കുന്നാ  തരിപ്പുകുട്ടപ്പന്‍..., കുട്ടപ്പന്‍റെ ചില സിദ്ധാന്തങ്ങള്‍ നാട്ടില്‍ പാട്ടാണ്..,അഥവാ ചില ജല്‍പ്പനങ്ങള്‍....

Q,കലാകാരന്മാരെക്കുറിച്ച്...

A,മൈക്ക കയ്യില്‍ കിട്ടിയാല്‍ അതുംവിഴുങ്ങിക്കൊണ്ട് പോകുന്ന കുറെയെണ്ണമുണ്ട്...അതുപോലെ സ്റ്റേജൂ കണ്ടാല്‍ ചാടിക്കയറി പെര്‍ഫോം ചെയയാന്‍വേണ്ടി  മാത്രം വേറെ   കുറെയെണ്ണം....പാട്ടുപാടുന്നു,                      തലകുത്ത്തിമറിഞ്ഞു പരിശീലനം    നടത്തുന്നു,                   ഡാന്‍സുമാഷ്,മ്യുസിക്  ടീച്ചര്‍,      ചവിട്ടുനടാകം,കോല്‍ക്കളി, ഫ്ലാറ്റ് കിട്ടും,ഉണ്ട കിട്ടും...അവസാനം പവനായി ശവമായി...സ്കൂള്‍ സമയത്ത് തന്നെ ചിലര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടാല്‍ തോന്നും ഭാവിയിൽ അവർ ഈ ലോകം തലകുത്തിമറക്കുമെന്നു....എവിടെ....പിന്നെ ചില തടിച്ച സാധനങ്ങള്‍ ഡാന്‍സ് കളിക്കുന്നത് കണ്ടാല്‍   സംഘാടകര്‍ക്കു നെഞ്ചിടിപ്പ് കൂടും...സ്റ്റേജൂ തകര്‍ന്നാലോ...വേണ്ട,വേണ്ട എന്നു വെച്ചാലും നമ്മളെക്കൊണ്ട് ക്കൂക്കുവിളി കേള്‍പ്പിക്കാന്‍ വേണ്ടി കുറെയെണ്ണം വേറെ..പിന്നൊരു മന്തോഷ് പണ്ഡിറ്റ് ഉണ്ടല്ലോ...ജീവിച്ചിരിക്കുന്ന തൊലിക്കട്ടി കൂടിയ കലാകാരന്‍..,അങ്ങേരു മരണവീട്ടില്‍ പോയാല്‍ അവിടെ നെഞ്ചത്തടിച്ചു കരയുന്നവര്‍ കുറച്ചുപേരെങ്കിലും ചിരിക്കും....

Q,ആനകള്‍ക്കു  ബുദ്ധിശക്തി വന്നാല്‍ എന്തു സംഭവിക്കും...?


A,അപ്പോള്‍ കമ്മ്യുണിസവും വരും,അവര്‍  സംഘടിക്കും..,സംഘടിച്ചു ശക്തരാകും..,പിന്നെ പിടിച്ചാ ക്കിട്ടില്ല..,ഒക്ക്കെക്കൂടി ഒറ്റ വരവുണ്ട്...തടിമില്ലിലെ കുത്തകമുതലളിമാരെയും  പാപ്പന്മാരെയും തകര്‍ത്ത്‌ തരിപ്പണമാക്കി സ്വന്തം അവകാശങ്ങല്‍ക്കുവേണ്ടി അവര്‍ സമരം ചെയ്യുന്നതു കാണാന്‍ നല്ല രസമായിരിക്കും..നമ്മുടെ പോലീസിനെ ഒക്കെ കറക്കിയെറിയും....

പക്ഷെ ആനകള്‍ക്ക് പ്രണയം വന്നാലോ...അപ്പൊ പ്രണയനൈരാശ്യവും വരും....കടപ്പുറത്ത് വിരഹഗാനം പാടിനടക്കുന്ന കൊബനാനകളെ കാണാന്‍ നല്ല രസമായിരിക്കും.....


Q,ബില്‍ഗേറ്റ്സിനെ ക്കുറിച്ച്

A,നല്ല പുള്ളിയാണ്, കൊള്ളാം..,കുറച്ചുനാള്‍ മുന്പ് ബക്കറ്റില്‍ ഐസോക്കെയിട്ട് തലയിലോഴിക്കുന്നതു കണ്ടിരുന്നു..,ഇനി നെല്ലിക്കാത്തളം വല്ലതും ഒഴിക്കണോ ആവൊ..? ഞാനും പണ്ടൊരിക്കല്‍ ഒരു ഓപ്പരേറ്റിംഗ് സിസ്റ്റെം  കണ്ടുപിടിക്കമെനു കരുതിയതാ, ഈ പാവത്തിന്റെ കഞ്ഞിക്കുടി മുട്ടിക്കേണ്ട എന്നുകരുതി വേണ്ടന്നു  വച്ചു., അലെങ്കില്‍ കാണാമായിരുന്നു.. പക്ഷെ കള്ളും കുടിച്ചു നല്ലവണ്ണം പൂസായി,റെയില്‍വേ പാളത്തില്‍ ചെന്നുകിടന്നു, ക്കൂവിപ്പാഞ്ഞു വരുന്ന ട്രെയിനിനെ തെറിവിളിക്കുന്പോൾ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.., അതൊന്നും ഒരിക്കല്‍പോലും ഇയാള്‍ക്ക് കിട്ടിയുട്ടണ്ടാവില്ലാ..,ഇങ്ങേരു മുഴുവനും ടെന്‍ഷ്യന്‍ നിറഞ്ഞ ജീവിതമല്ലേ....,ഒരു വിന്‍ഡോസ് വേര്‍ഷന്‍ ഇറക്കുന്നു..ആളുകള്‍ അതുപയോഗിച്ചു വരുംന്പോഴേക്കും അടുത്ത  വേര്‍ഷന്‍  ഇറക്കുന്നു...പിന്നെ അതിന്‍റെ അടുത്തത്‌...അങ്ങനെ പോകും....ഇതല്ലാം കാശുകൊടുത്തു തന്നെ വാങ്ങാന്‍ കുറെ മണ്ടന്മാരും....

Q, സര്‍ക്കാരിന്റെ മദ്യനയത്തെ ക്കുറിച്ചു

A, ഇതൊക്കെ കുറെ കണ്ടതാണ്..,പുതിയ മൊബൈല്‍ ഫോണ്‍, പുറത്തിറക്കുന്ന  ബഹുരാഷ്ട്രകന്പനിയെപ്പോലെ
സര്‍ക്കാരും ഓരോന്ന് ,ഓരോ ബ്രാന്‍ഡ് മദ്യനയങ്ങള്‍  പുറത്തിറക്കും, അല്ലെങ്കിലും കള്ള്                            കുടിയന്മാര്‍ക്കിവിടെ    ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...? രാവിലെ മദ്യവര്‍ജ്ജനക്കമ്മിറ്റിയും വൈകിയിട്ടു രണ്ടു പെഗും  ഇങ്ങനെയുള്ള കുറെ പേരു ണ്ടിവിടെ..  അന്യനാട്ടുകരും ഇവിടുത്തുകരുമായ പല കൂലിപ്പണിക്കാരും പകലന്തിയോളം ജോലിചെയ്ത ശേഷം നന്നായി കിടന്നുറങ്ങാന്‍ വേണ്ടിയാണു കുടിക്കുന്നത്...,അവരെ പറ്റിക്കരുത്.....

Q,അവാര്‍ഡു സിനിമകളെ ക്കുറിച്ച്

A,നിറഞ്ഞുകവിഞ്ഞ തിയറ്റര്‍ ഹാളിനകത്തെ പല പല കസേരകളിലായി ഉപവിഷ്ടരായിരിക്കുന്ന തടിയന്മാരുടെയും തടിച്ചികളുടെയും രക്തം കുതിച്ചായിരുന്നു ആ കൊതുകകളും മൂട്ടകളും ജീവിച്ചിരുന്നത്..,അങ്ങനെ  ഒരുന്നാള്‍ ദൈവം കൊടുത്തയച്ച  ശിക്ഷപോലെ ഒരു അവാര്‍ഡുപടം റിലീസായി...ആദ്യദിവസം പത്ത്'പേര്‍ വന്നു,പിന്നെ അഞ്ചായി, പിന്നെ ആളുമില്ല നക്കവുമില്ല...കൊതുകകളും മൂട്ടകളും പട്ടിണികിടന്നു മടുത്തു..ഒരു തുള്ളി രക്തം പൊലുമില്ലാതെ വലഞ്ഞു..,പടം എടുത്തവരെ മനസ്സില്‍ ശപിച്ചു അവര്‍ അതമഹത്യ  ചെയ്തു  അതും കൂട്ടം കൂട്ടമായി...പിന്നെ നമുടെ ടിവി ച്ഛനലുകള്‍ സിനിമകള്‍ കാണിക്കുന്നത് റേറ്റിങ്ങിനെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ഇത്തരം പടങ്ങള്‍ കാണിക്കാറില്ല , ആരു കാണാനാ...?


Q,വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നയികമാരോട്    

A,ഇവനെയല്ലാതെ വേറൊരു മരകോന്തനേം കിട്ടിയില്ലേ നിനക്ക്....നിന്‍റെയോക്കെ ശരീരസൌന്ദര്യം വിശദമായി കാണുവാന്‍ വേണ്ടി എത്രെയോ രാത്രികളില്‍ ആളൊഴിഞ്ഞ തിയറ്ററുകളില്‍ ഇരുന്നു മൂട്ടകടി കൊണ്ടിട്ടുണ്ട്..നിന്‍റെ മേനിയഴകിനെ സ്വപ്നം കണ്ടു എത്രെയോ രാത്രികളില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ പോലെ തിളചിട്ടുണ്ട്...എന്നിട്ടും ഒരു സുപ്രഭാതത്തില്‍ നീ...,ക്ഷമിക്കില്ല ഞങ്ങള്‍ കുറച്ചുനാളെത്തെയ്ക്ക്...പിന്നെ നീപോയ വേറൊരുത്തി..അല്ലാതെ പിന്നെ.....

Qചുംബനസമരത്തെ ക്കുറിച്ച്...


A,കലക്കി പിള്ളേരെ,സമരം ചെയ്യാന്‍ അന്പതുപേരും അതു കാണാന്‍ അയ്യായിരം പേരും ,ടിവിചാനാലിലെ ലൈവ് ടെ ലെകാസ്റ്റ് കാണാന്‍ അഞ്ചു ലക്ഷം പേരും....എന്നാപിന്നെ ഒരു മദ്യപനസമരം കൂടി വേണ്ടതായിരുന്നു ..ബാറുകൾക്കെതി രെയുള്ള നയങ്ങളെക്കുറിച്ച് പ്രതിക്ഷേധിക്കാന്‍....പിന്നെ ഏറ്റവും നല്ല പട്ടിപിടുത്തക്കാരനെ കണ്ടു പിടിക്കാനൊരു റിയാലിറ്റിഷോ...അതും വേണം...പിന്നെ സമരം ചെയ്യാനൊക്കെ പോകുംമുന്‍പ് രണ്ടെണ്ണം അടിച്ചു ഫിറ്റാകാണാം ..അപ്പൊ പിന്നെ ലൂസാകില്ലാ....ആനകുത്താന്‍ വന്നാല്‍ പോലും ഓടരുതു..കുറെ ചൂടന്‍ ചുംബനങ്ങള്‍ കാണാമെന്നു കരുതി പലരും അവിടെപ്പോയിരുന്നു...അങ്ങോട്ട്‌ കടക്കാന്‍ ചിലര്‍ കണ്ട എളുപ്പവഴി പ്രതിക്ഷേതിക്കാന്‍ വന്ന ടീമിന്റെ കൂടെ കയറിപ്പറ്റുക എന്നതായിരുന്നു...എന്തായാലും ചുംബനം അടുത്ത് കണ്ടാല്‍ പോരെ , പറ്റിയാല്‍ ഒന്നു ചുംബിക്കുകയും ചെയ്യാമല്ലോ...

Q,ഇന്ത്യ എന്താണെന്നറിയാന്‍

A,ഇന്ത്യ എന്താണെന്നറിയാന്‍  മമ്മൂട്ടീടെ ദി ട്രൂത്ത്‌ എന്ന സിനിമ കാണണം...കയറിക്കിടക്കാന്‍ കൂരയില്ലത്തവരും എനാല്‍ ഒരു കൂരപണിയാന്‍ വേണ്ട പണത്തിന്‍റെ ആയിരവും പതിനായിരവും ഇരട്ടി വിലവരുന്ന ആഡംബരകാറുകളില്‍ മാത്രം യാത്ര ചെയ്യുന്നവരും ഉള്ള സ്ഥലം,  നാള്‍ക്കുനാള്‍ പൊട്ടിമുളക്കുന്ന ആള്‍ദൈവങ്ങളും,മക്കള്‍ രാഷ്ട്രീയത്തിന്റെ സന്തതികളും,ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ബാലിയടുകളും , ജാതിയുടെ പേരും പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരും, കിട്ടുന്ന കാശുമുഴുവന്‍ മദ്യപാനതിനും  ലഹരിക്കും വേണ്ടി കളഞ്ഞു തേരാപാര നടക്കുന്നവരും ,പിന്നെ അതുകഴിഞ്ഞിട്ട് വീട്ടില്‍ വന്നു ഭാര്യയുടെ നേരെ അരിശം തീര്‍ക്കുന്നവരും ഉള്ള സ്ഥലം,

തൊട്ടതിനും പിടിച്ചതിനും വേണ്ടിസമരം ചെയ്തു സമരങ്ങളുടെ വിലകലയുന്നവരും,സിനിമാനടിക്കു വേണ്ടി അന്പലം പണിതവരും, സിനിമാനടിയെ മുഖ്യമന്ത്രിയക്കിയവരും അങ്ങനെ കുറെയെണ്ണം ഉണ്ടിവിടെ...

മൂക്കില്‍ പല്ലുമുളച്ചവനും  വരെ ഡ്യൂപ്പിന്റെ സഹായത്തോടുകൂടി ഹീറോയിസം കാണിക്കുന്ന തരം സിനിമകളും അതുകാണാന്‍ കുറെ ഫാന്‍സുകാരും,..,പിന്നെ ഒരു സിനിമയിറങ്ങിയാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ അതിന്‍റെ കോപി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തു കയറ്റി യില്ലെങ്കില്‍ കൃമികടി മൂക്കുന്ന ചില പിള്ളാരും,അതു ഡൌന്‍ലോഡ് ചെയ്തു വിതരണം ചെയ്യാന്‍ വേറൊരു ഗ്രൂപ്പും...


Q,ആത്മകഥ എഴുതുമോ....?


A,കള്ളനും കൊലപാതകിയും വരെ ആത്മകഥകഥയെഴുതി അതിന്‍റെ വില കളഞ്ഞോന്നൊരു സംശയം...,അങ്ങനെ എഴുതിയാല്‍ എന്‍റെ കഥയില്‍  പുഷ്പകബാറും, വാറ്റു പീതംബാരനും, മിലിട്ടറി ശശിയും ,കിഴക്കേടത്തെ ബീവറെജസും ആയിരിക്കും കൂടുതല്‍..,പിന്നെ വേണ്ടി വന്നാല്‍ അത്മകഥക്കു പകരം ഞാനൊരു ലഖുലേഖപ്രകാശനം നടത്തും..അതല്ലേ ഇപ്പൊ ഫാഷന്‍....ഉദ്ഖാടനത്ത്തിനു സിനിമാതാരം ക്രിമിടോമ്മിയെ കൊണ്ടുവരും പിന്നെ നമ്മുടെ സ്വന്തം ബാര്‍മേറ്റ്സായ സുഹൃത്തുക്കളേയും വിളിക്കും...


Q,മൊബൈല്‍ ഫോണുകളെക്കുറിച്ച്

A,ചായക്കടയിലെ കഞ്ചന്‍ സുനിലും, പോരാട്ട രാഘവനും വരെ ജെല്ലി ബീനിലെത്തി, എന്നീട്ടും നമുടെ പഞ്ചായത്ത് പ്രസിടന്റിന്‍റെ ഫോണ്‍ ആന്‍ഡ്‌റോയിഡ  തൊട്ടിട്ടില്ല കഷ്ടം തന്നെ..ഞാനും കുറെ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്...പക്ഷെ ആപ്‌സ്റ്റൊറിലോന്നും    കയറ്റിയിട്ടില്ല...പിന്നെ കയറ്റാം..,

ഒരു പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ ചിലടെസ്റ്റുകള്‍ നടത്തിവേണം അതിന്‍റെ ക്ഷമത അഥവാ നിലവാരം കണ്ടുപിടിക്കാന്‍...ഒന്ന്, ആദ്യമായി അത് നിലെത്തെക്ക് വലിച്ചെറിഞ്ഞു പോട്ടുന്നുണ്ടോ എന്നു ചെക്കു ചെയ്യണം രണ്ടു, അതു വെള്ളത്തിലിട്ടു കുറച്ചുനേരം വെയ്കണം എന്നിട്ടത് വാട്ടര്‍പ്രൂഫ് ആണോ എന്നുചെക്കുചെയ്യണ്ണം, മൂന്ന്,ഏതെങ്കിലുമൊക്കെ നബര്‍ വെറുതെ കുത്തി ആരെയെങ്കിലും ചുമ്മാ വിളിച്ചു കുറെതെറി പറയണം..തിരിച്ചുള്ള റേസ്പോണസിനെ ആശ്രയിച്ചിരിക്കും  ആ ഫോണിന്‍റെ യോഗം അഥവാ രാശി...


Q,സംഗീതം 




A,സംഗീതവും സംഗീതയും കൊള്ളം അവളുടെ അമ്മായിയമ്മയും കൊള്ളം, പണ്ടൊക്കെ സപ്തസ്വരങ്ങളുണ്ടായിരുന്നു, ഇപ്പൊ അതിന്‍റെ കൂടെ ഒരു പുതിയ സ്വരം കൂടി വന്നിട്ടുണ്ട്, 'ട്ടകേ' എന്ന്നാണ്അത് പിന്നെ കുറെ ഡ്രംസും, ഒക്കെ ന്യൂജെനെരേഷന്റെ  തലവിധിയാണ്,കുരങ്ങന്‍ ചാടിക്കളിക്കുന്ന  തലത്തില്‍  ഡ്രംസടിക്കുന്ന ഒരുത്തന്‍  തമിഴിലുണ്ടല്ലോ,കണ്ടാലും  ഒരു ചിബാന്‍യുടെ ലുക്കുമുണ്ട്,    പണ്ട് ഒരു ഇംഗ്ലീഷ് മീഡിയംകാരന്‍  " അപ്പിക്കുടാ തോപ്പക്കാരാ, എപ്പക്കാല്ല്യാണം മകരമസാത്തീ...ക്കാല്ല്യാണം."ന്നുപാടുന്നു..എന്നിട്ടവന്‍ പറയുകയാണ് ഇതിന്‍റെ പാട്ടുസീനില്‍ ഒരു ആനത്തടിയനും ഒരു കോലു  നാരായണിയെപ്പോലെ ഒരുത്തിയും തമ്മില്‍ ചാടിക്കളിച്ചു പ്രണയിക്കുന്നതും കാണാം

Q,പത്താം ക്ലാസ്സില്‍ തോറ്റാതിന് അത്മഹത്യ ചെയ്ത കുട്ടിയെക്കുറിച്ചു...

A,മണ്ടന്‍ മരമണ്ടന്‍, ഇനി അടുത്തജന്മത്തില്‍  LKG മുതല്‍ വീണ്ടും തുടാങ്ങേണ്ടേ...കഷ്ടം...ടിന്‍റുമോന്‍ വരെ ഇതിലും ഭേദം..ടിന്‍റുമോനുവരെ ഇതിലും ബുദ്ധിയുണ്ടായിരുന്നു..പോരാത്തതിനു മധുമോഹനന്റെ സീരിയലും സന്തോഷ്‌പണ്ഡിറ്റിന്‍റെ സിനിമയും ഒക്കെ ഇനിയും കാണേണ്ടിവരും....


Q,ഇംഗ്ലീഷ് സംസാരിക്കുന്നവരെക്കുറിച്ച്


A,കുറെ തുക്കടിസായിപ്പന്മാരുണ്ടിവിറെ ,പട്ടിപിടുത്തക്കാരനും കൂലിപ്പണിക്കാരനും വരെ ഇംഗ്ലീഷ് പറയുന്നു അതും മൊബൈലില്‍ ...വാട്ട്സ്ആപ്പില്‍ മെസ്സേജയക്കുവാന്‍ വേണ്ടിമാത്രം ഇംഗ്ലീഷ് പഠിച്ചവരും ഉണ്ടിവിടെ...പിന്നെ തൊട്ടതിനും പിടിച്ചതിനും വരെ തെറിവിളിക്കുന്നാ ഒരു അവതാരിക ഉണ്ടല്ലോ....മംഗ്ലീഷ് എന്ന പ്രയോഗം കണ്ടുപിടിച്ചതേ  അവളാണത്രേ  ...നമ്മുടെ താഴത്തെ ഷാപ്പില്‍ പണ്ട് എടുത്തുകൊടുക്കുവാന്‍ നിന്നിരുന്ന നാരായണന്‍റെ മകളാ...  ഇവളിതുവരെ അതാരോടും പറഞ്ഞിട്ടില്ലാ..അന്നു ഷാപ്പില്‍ വച്ചു ഞങ്ങള്‍ പറയാറുള്ള ചില തമാശാകളൊക്കെ വിളിച്ചുപറഞ്ഞു ഇവള്‍ ചാനലില്‍   ഷൈന്‍ ചെയുന്നത് കാണാം.....കഷ്ടം.., ആ നാരായണന്‍ മരിച്ചുപോയി..അല്ലങ്കില്‍ കാണായിരുന്നു..അങ്ങേരു മുണ്ടും മടക്കികുത്തി ഒറ്റ വരവുണ്ട് ഇവളുടെ ചാനനലിലേക്ക്.....പിന്നെ ചില മന്ത്രിമാരുടെ ഇംഗ്ലീഷ് കേട്ടാലും ചിരി വരും...ചില ഇംഗ്ലീഷ് മീഡിയം പിള്ളേര് അതുംമൂന്നാം ക്ലാസ്സുകാരും നാലാം ക്ലാസ്സുകാരും വരെ ഇതിനേക്കാള്‍ നന്നായി ഇംഗ്ലീഷ് പറയും ...സായിപ്പന്മാരുടെ ഇംഗ്ലീഷ്, ജട്ജിമാരുറെ ഇംഗ്ലീഷ്, കള്ളുകുടിയന്റെ ഇംഗ്ലീഷ് ,സിനിമാനടിയുടെ  ഇംഗ്ലീഷ്,ബംഗാളികളുടെ ഇംഗ്ലീഷ് ,ഷാപ്പിലെ  ഇംഗ്ലീഷ്....അങ്ങനെ പലതരം ഇംഗ്ലീഷുകരുണ്ടിവിടെ.....

Q,സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെക്കുറിച്ച്


A,സോഫ്റ്റായാ വയരുള്ളവരാണധികവും..,ഇരുന്നുള്ള പണിയാണല്ലോ അധികവും,ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണ് പലരുടെയും വിചാരം..

ഇന്റര്‍നെറ്റ്‌പ്രാഥമികാവശ്യമോന്നുമാല്ലല്ലോ.....പണ്ടൊരുത്തന്‍ താളമിട്ടുകൊണ്ടു പാടുന്നുണ്ടായിരുന്നു 
"നെറ്റുവന്നു കള്ളനെപ്പോലെ.....", മിസ്സായ നെറ്റ് കണക്ഷന്‍ തിരിച്ചുവന്നതിന്റെ സന്തോഷം കൊണ്ടാണത്...
സ്ഥിരമായി കംബ്യുട്ടർ  ഗെയിം കളിക്കുന്ന ഒരുത്തന്‍ ആദ്യമായി ഗ്രൌണ്ടിലിറങ്ങി കളിച്ചശേഷം പറയുകയാണ് ശരീരം മൊത്തം അനങ്ങിയപ്പോ എന്തൊരു സുഖം എന്നു....ദേഹമാസകലം ഒരുതരം സുഖമുള്ള വേദനാ എന്നാണവന്‍ പറഞ്ഞത്....ഒരുത്തന്‍ ഒരു വെബ് സൈറ്റ്  തുടങ്ങിയിരുന്നു...അതില്‍പ്പിന്നെ അവനെ www.ചട്ടിത്തലയന്‍.കോം എന്നാണിവിടുള്ളവര്‍ വിളിക്കാറ്...അവന്‍റെ തലയ്ക്ക് ഒരു ചട്ടിയുടെ ആകൃതിയാണെത്രേ 

Q,സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളെ ക്കുറിച്ച്


A,അങ്ങനെയും ഒരു വംശം ഉണ്ടല്ലോ അല്ലെ...,സരോജൂകുമാറിനെപ്പോലെഎത്രപേര്‍...?കൊച്ചുമാകളുടെ പ്രായമുള്ള നയികമാരോടോപ്പം ആടിപ്പാടി  പ്രണയിച്ചു നടക്കുന്ന കുറെയെണ്ണം എല്ലാ ഭാഷയിലുമുണ്ട്‌ ...നായികയുടെ അമ്മയായി അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് വരെ പ്രായം കുറവായിരിക്കണമെത്രേ...അത്രയും പ്രായം കുറഞ്ഞ ഒരു അമ്മക്ക് മാത്രെമേ പ്രായം കുറഞ്ഞ മകള്‍ ഉണ്ടാകൂ എന്നു... 40  വയസുള്ള നായകന്‍ വിചാരിക്കും ഇവിടെ കുറേപേര്‍ 50 വയസ്സുള്ളവരാണല്ലോ എന്നു....?50 വയസ്സുള്ള നായകന്‍ വിചാരിക്കും ഇവിടെ കുറേപേര്‍ 60 വയസ്സുള്ളവരാണല്ലോ എന്നു...ഇതെല്ലം കാണുവാന്‍ പാവപ്പെട്ട സിനിമാപ്രേമികളും....ഹൈദരാബാദിലെ സിംഹവുമായുള്ള ഫൈറ്റ് സീന്‍,വെക്കടാ വെടീ,കേണല്‍ പദവി,ഫാന്‍സ്‌ അസോസിയേഷന്‍ , അത്താഴത്തിനു ഓസ്ട്രെലിയന്‍ ആപ്പിള്‍, എഴുന്നേല്‍ക്കാന്‍ ആവുധില്ലാത്തശരീരവും,ഇതില്‍ പലരുടെയും സിനിമകള്‍ക്കു ആദ്യ മൂന്നാല് ദിവസങ്ങള്‍ പണം അങ്ങോട്ട്‌ കൊടുത്തുവേണം ആളെക്കയറ്റാന്‍ , മൂന്നാല് ദിവസം കൊണ്ടു നല്ല അഭിപ്രായം ഉണ്ടാക്കി എടുക്കാമല്ലോ...?
ചിലര്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നത് കാണാം,ഒരെണ്ണത്തിനെ തന്നെ സഹിക്കാന്‍ പാടാണ് ,പിന്നെയല്ലേ രണ്ടെണ്ണം...,ലിങ്ക എന്ന സിനമയില്‍ അഭിനയിക്കാന്‍ വന്ന നായികയെ, അവരുടെ ചെറുപ്പം മുതലേ മകളെപ്പോലെ കാണുന്നതാണെന്നും അതുകൊണ്ട് അഭിനയിക്കാന്‍ നാണം തോന്നിയെന്നും നമ്മുടെ രജനിയണ്ണന്‍ പറഞ്ഞു, എന്നിട്ടും അങ്ങേരതില്‍ ഇത്ര കഷ്ടപ്പെട്ട് എന്തിനഭിനയിച്ചു......?കാശിനുവേണ്ടിയോ അതോ...?


Q,ബാഗ്ലൂരിനെക്കുറിച്ചു....


A,ചോക്ളിപ്പട്ടികളുടെ ആവാസകേന്ദ്രം....ITകാര്‍ക്കു മാത്രമല്ല, നല്ല പട്ടിപിടുത്തക്കാര്‍ക്കും നല്ല സ്കോപ്പുള്ള സ്ഥലം,സദാചാരവാദികളുടെ ശല്യമില്ലാതെ ഉമ്മവച്ചുകളിക്കാന്‍ പറ്റിയസ്ഥലം..,നാള്‍ക്കുനാള്‍ പൊട്ടിമുളക്കുന്ന മലയാളീ അസ്സൊസിയേഷനുകളും IT കബനികളും തലങ്ങനേം വിലങ്ങനേം പൊന്തിനില്‍ക്കുന്ന മേല്‍പ്പാലങ്ങളും പിന്നെ മെട്രോ റേയിലും......സിഗരറ്റ് വലിക്കുന്ന സ്ത്രീരത്നങ്ങളും  ഷോപ്പിംഗ്‌മാളിലെ തരികിടകളും പിന്നെ കുറെ ആഡംബരകാറുകളും അതില്‍ മാത്രം വസിക്കുന്ന മനുഷ്യരും...അങ്ങനെ കുറെ കാഴ്ചകളും... മലയാളീ മുതല്‍ കാശ്മീരി വരെയുള്ളവര്‍ അതില്‍ ഉണ്ടാകും..   ഇതിനിടയ്ക്ക് മലയാളിയെ കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗ്ഗം ഉണ്ട്...സുന്ദരികളായ സ്ത്രീകളെ തുറിച്ചുനോക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് മലയാളീ ആയിരിക്കും....


Q,കരടിയമ്മാവനെക്കുറിച്ച്


A,കുറച്ച്കൂടുതല്‍ കറുപ്പും താടിയും അത്യാവശം വണ്ണവും ഉള്ളവരെ നമ്മുടെ കുട്ടികള്‍ ഇങ്ങനെ ഓമനപേരിട്ടു വിളിക്കാറുണ്ട്....മൌഗ്ലിക്കും കീഷിനും ഒരു കരടിസുഹൃത്ത് ഉണ്ടായിരുന്നു.....പിന്നെ വിഡ്ഢികളായ കുരങ്ങന്മാരായ പറ്റിച്ച്, മാന്പഴം വീതം വെച്ച്,...  വലിയപൂള്‍ കരസ്ഥമാക്കി കടന്നുപോയ പഴയ ബാലകഥയിലെ കരടിയമ്മാവന്‍....കേരള രാഷ്ട്രീയത്തിലും ഇങ്ങനെ കുറെപ്പേരുണ്ട്....പുറെമെ കാണുന്നതിനെക്കാള്‍  കറുത്ത മനസ്സുള്ളവര്‍, പോരാത്തതിനു ഒരു വൃത്തികെട്ട ചിരിയും.....ഇടയ്ക്ക് ചില അഴിമതിക്കഥകളും തരികിടകളും പുറത്ത് വരുന്പോഴാണ് പലരുടെയും തനിനിറം മനസ്സിലാവുന്നത്...കോര്‍പ്പറേറ്റ് ഫ്രാഡ് എന്നൊക്കെയാവും പിന്നെയവരെ വിളിക്കാറ്....

മല്ലനും മാധേവാനും കഥയിലെപ്പോലെ എല്ലാ കരടികളെയും പറ്റിക്കാന്‍ അത്ര  എളുപ്പമല്ല  എന്നൊരു ഓര്‍മയും വേണം..

    









 










No comments:

Post a Comment